തൃശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു; ഒഴിവായത് വന്‍ദുരന്തം

Mar 6, 2025 - 10:43
 0  7
തൃശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു; ഒഴിവായത് വന്‍ദുരന്തം

തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റർ മാത്രം അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ്  ഇരുമ്പ് തൂൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.55നായിരുന്നു സംഭവം.

ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് ഇരുമ്പ് തൂൺ കണ്ടത്. സംഭവത്തിൽ ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്.

മരത്തടിയില്‍ ട്രെയിന്‍ കയറിയെന്നാണ് ലോക്കോപൈലറ്റ് വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. ഈ ഭാഗത്ത് സിസിടിവി ഇല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.