നെല്ലിയാമ്പതിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരുക്ക്

Mar 6, 2025 - 10:47
 0  8
നെല്ലിയാമ്പതിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരുക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. കാരപ്പാറ കെഎഫ്‌ഡിസി തോട്ടത്തിലെ തൊഴിലാളിയായ എസ്. പഴനിസ്വാമിക്കാണ് (57) പരുക്കേറ്റത്. രാവിലെ കാരപ്പാറയിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറുന്നതിനായി നടന്നു വരുകയായിരുന്നു.

ഇതിനിടെയാണ് കാട്ടാന മുന്നിൽപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ പഴനിസ്വാമിയെ നെല്ലിയാമ്പതി പ്രാഥമിക കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നെന്മാറ ആരോഗ‍്യ കേന്ദ്രത്തിലേക്ക് മാറ്റി.