ഫ്രാന്‍സിൽ സംഗീതനിശയ്ക്കിടെ കാണികള്‍ക്കു നേരെ സിറിഞ്ച് ആക്രമണം; കുത്തേറ്റത് 145 പേര്‍ക്ക്

പാരിസ്: ഫ്രാന്‍സിലെ പ്രശസ്തമായ സംഗീത നിശയ്ക്കിടെ കാണികള്‍ക്ക് നേരെ സിറിഞ്ച് ആക്രമണം. തലസ്ഥാനമായ പാരീസില്‍ ഉണ്ടായ സംഭവത്തില്‍ 145 പേര്‍ക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്.
സംഗീത നിശാ പരിപാടികളില്‍ അടുത്തകാലത്തായി നടക്കുന്ന പുതിയ തരം ക്രിമിനല്‍ പ്രവര്‍ത്തനം രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ നിരവധി വിനോദസഞ്ചാരികള്‍ പങ്കെടുക്കുന്ന, ദേശീയ തലത്തില്‍ ആഘോഷിക്കപ്പെടുന്ന ഫെറ്റെ ഡി ലാ മ്യൂസിക് പരിപാടിക്കിടെയാണ് കാണികള്‍ക്കു നേരെ സിറിഞ്ച് ആക്രമണം ഉണ്ടായത്. മൂന്നു പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് 145 പേര്‍ക്ക് കുത്തേറ്റതായി കണ്ടെത്തിയത്. സിറിഞ്ചുകളില്‍ എന്ത് ദ്രാവകമാണ് നിറച്ചിരുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. പീഡനത്തിനിരയാക്കാന്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് ആണോ സിറിഞ്ചുകളില്‍ നിറച്ചതെന്ന സംശയം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിനെതുടര്‍ന്ന് 12 പേര്‍ അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. സിറിഞ്ച് ആക്രമണം നേരിട്ടവരില്‍ കൗമാരക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
അക്രമ സംഭവങ്ങള്‍ രാജ്യത്ത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പൊതു പരിപാടികളിലെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ലോകമെമ്ബാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്കിടെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുണ്ടാക്കുന്ന സാമ്ബത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. 15 വയസുള്ള പെണ്‍കുട്ടിയും സൂചി ആക്രമണത്തിനിരയായവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളാണ് കൂടുതലും സിറിഞ്ച് ആക്രമണത്തിന് ഇരയായിരിക്കുന്നത്. സംഗീത പരിപാടി നടക്കുന്നതിനിടെ ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം നിറച്ച സിറിഞ്ചാണ് ശരീരത്തിലേക്ക് കയറ്റുന്നത്.