വേനൽക്കാലത്ത് ഉള്ള് കുളിർപ്പിക്കാൻ തണ്ണിമത്തൻ
തണ്ണിമത്തൻ വേനൽക്കാലത്തെ ചൂടിനെ ശമിപ്പിക്കാൻ ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു പവർഹൗസ് കൂടിയാണ് തണ്ണിമത്തൻ. വേനൽക്കാലത്തെ ചൂടിൽ ജലാംശം നൽകുക മാത്രമല്ല, നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായും ഇത് പ്രവർത്തിക്കുന്നു. തുടർച്ചയായി 30 ദിവസം ഭക്ഷണത്തിൽ തണ്ണിമത്തൻ ഉൾപ്പെടുത്തുന്നത് ശരീരത്തെ വിഷവിമുക്തമാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.
കടുത്ത ചൂടിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. കൊഴുപ്പും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്
യുഎസ് ആരോഗ്യ വെബ്‌സൈറ്റായ Webmd.com പ്രകാരം തണ്ണിമത്തന്റെ കടും ചുവപ്പ് നിറത്തിന് കാരണം ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റാണ്. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തിക്കൊണ്ട് ഈ പഴം കഴിക്കുന്നത് കാൻസർ, പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.