ഇറാൻ-ഇസ്രയേല്‍ സംഘര്‍ഷം ; ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് വിമാനങ്ങള്‍, ഇന്ത്യക്കായി മാത്രം വ്യോമപാത തുറന്ന് ഇറാൻ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരായ ആയിരം വിദ്യാർഥികളെ നാട്ടിൽ എത്തിക്കും. മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ ഇന്ത്യയിൽ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി അടച്ചിട്ട ഇറാന്റെ വ്യോമപാത തുറന്നിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിദ്യാർഥികളുമായുള്ള വിമാനം ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ വിമാനം ഇന്ന് രാത്രി ഡൽഹിയിൽ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒന്ന് രാവിലെയും മറ്റൊന്ന് വൈകീട്ടും ഡൽഹിയിലെത്തും. നേരത്തെ ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ അർമേനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചിരുന്ന്ത്.