നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ വീണ്ടും കേസ്

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ് എടുത്തു. സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ച് എളമക്കര പൊലീസാണ് കേസ് എടുത്തത്. ഇയാളിപ്പോള്‍ വിദേശത്താണെന്നാണ് വിവരം. ഇതേ നടിയുടെ പരാതിയില്‍ 2022 മേയില്‍ സനൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.