സഹാറയുടെ 35-ാം വാർഷിക ഗാലയിൽ സമാഹരിച്ചത് 1.1 മില്യൺ ഡോളർ!
പി പി ചെറിയാൻ
കോസ്റ്റ മെസ (കാലിഫോർണിയ): സൗത്ത് ഏഷ്യൻ ഹെൽപ്പ്‌ലൈൻ ആൻഡ് റഫറൽ ഏജൻസിയുടെ (SAHARA) 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ 280-ഓളം അതിഥികൾ പങ്കെടുത്തു.
ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവർ നൽകിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ തുക സഹായിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും വ്യക്തമാക്കി.
"സീഡ്സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പരിപാടികളും കലാ ലേലവും നടന്നു.