പാലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

പാലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

റുസലേം: പാലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം ഷ്തയ്യെ രാജിവെച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഷ്തയ്യെയുടെ രാജി പ്രഖ്യാപനത്തില്‍ പറയുന്നത്.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് ഷ്‌തെയ്യ രാജി കൈമാറിയത്.

2019 ലാണ് സാമ്ബത്തിക വിദഗ്ധനായ ഷ്‌തെയ്യ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഗാസയില്‍ യുദ്ധം തുടരുകയാണ്. ഗാസയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള യുദ്ധം ഗാസയെ തകര്‍ത്തു. ജറുസലേമിലും ഗാസയിലും തുടരുന്ന യുദ്ധത്തിന്റെയും കൂട്ടക്കൊലയുടേയും പട്ടിണിയുടേയും പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്നാണ് ഷ്‌തെയ്യ അറിയിച്ചത്.