പ്രധാനമന്ത്രി അർജന്റീനയിൽ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.
ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നൽകി.