മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം, പട്ടിക ഗവർണർക്ക് കൈമാറി

May 20, 2026 - 15:37
 0  5
മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം, പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിനത്തിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായത്. ഈ പട്ടിക ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി വി.ഡി.സതീശൻ ധനം, നിയമം, തുറമുഖം, വിമാനത്താവളം, മെട്രോ റെയില്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ഫിഷറീസ് വകുപ്പ് ലീഗ് നേതാവ് വി.ഇ.അബ്ദുൽ ഗഫൂറിനു നൽകി. ആരോഗ്യം, ദേവസ്വം വകുപ്പുകൾ കെ.മുരളീധരന് തന്നെ നൽകി.

സണ്ണി ജോസഫിനും എ.പി.അനിൽകുമാറിനും നേരത്തെ നിശ്ചയിച്ച വകുപ്പിൽ മാറ്റമുണ്ട്. സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്റികാര്യം വകുപ്പുകളും എ.പി.അനിൽകുമാറിന് റവന്യൂ വകുപ്പാണ് നൽകിയിരിക്കുന്നത്.

മന്ത്രിമാരും വകുപ്പുകളും:

മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം

കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ – റവന്യൂ

പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം

എം ലിജു – സഹകരണം , എക്സൈസ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് – കൃഷി

കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം

ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി – തദ്ദേശ സ്വയം ഭരണം

മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ

പി കെ ബഷീർ – പൊതുമരാമത്ത്

വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ-ഗതാഗതം

ഷിബു ബേബി ജോൺ – വനം വകുപ്പ്

യുഡിഎഫ് മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിന് 5 മന്ത്രിമാരുണ്ട്. മറ്റ് ഘടക കക്ഷികൾക്ക് 4 മന്ത്രിമാരുണ്ട്. യുഡിഎഫ് മന്ത്രിസഭയിൽ 14 പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎൽഎ ആയ മാണി സി കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം പങ്കിടും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും.