പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 77.97

May 26, 2026 - 12:09
 0  7
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 77.97

സംസ്ഥാനത്തെ പ്ലസ് ടു ( ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97% ആണ് ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. ഇത്തവണ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

ജൂണ്‍ 29 മുതല്‍ ജൂലൈ 20 വരെയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ. റെഗുലര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ആകെ കുട്ടികള്‍ 372423 ആയിരുന്നു. ഇതില്‍ ആണ്‍കുട്ടികള്‍ 180672 ആണ്. ഇതില്‍ ജയിച്ചവര്‍ 100906 ആണ്. വിജയശതമാനം 68.41 ആണ്. പെണ്‍കുട്ടികള്‍ 192751 പേരില്‍ 167475 പേരും ജയിച്ചു, 86.89 ആണ് വിജയശതമാനം. സയന്‍സ് വിഭാഗത്തില്‍ 187933 പേരാണ് പരീക്ഷ എഴുതിയത്.

ഇതില്‍ 158836 പേരും വിജയിച്ചു. വിജയശതമാനം 84.52 ആണ്. കൊമേഴ്‌സ് വിഭാഗത്തില്‍ 108567 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 81147 പേരാണ് വിജയിച്ചത്, വിജയശതമാനം 74.44 ആണ്. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75923 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 50398 ആണ്. വിജയശതമാനം 66.38 ആണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 72.66 ആണ് വിജയശതമാനം. എയഡഡ് സ്‌കൂളുകളില്‍ 82.82% വും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 78.18%വും ആണ് വിജയശതമാനം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 85.67 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 30561 പേരാണ്