ലിവിങ് ലീഫ്  ലിറ്റിൽ റിഥം സീസൺ 1  വിജയികളെ പ്രഖ്യാപിക്കുന്നു

ലിവിങ് ലീഫ്  ലിറ്റിൽ റിഥം സീസൺ 1  വിജയികളെ പ്രഖ്യാപിക്കുന്നു
കേരളത്തിലെ കിൻ്റർഗാർട്ടൻ കുട്ടികൾക്കായി ലിവിങ് ലീഫ് 
നടത്തിയ ലിറ്റിൽ റിഥം സീസൺ 1 -ലെ വിജയികളെ പ്രഖ്യാപിക്കുന്നു.
 
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 5600 കുട്ടികളാണ് പങ്കെടുത്തത്.

ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം ,  സ്റ്റോറി ടെല്ലിങ് (ഇംഗ്ലീഷ്), സ്റ്റോറി ടെല്ലിങ് (മലയാളം), ആക്‌ഷൻ സോങ് (ഇംഗ്ലീഷ്), ആക്ഷൻ സോങ് (മലയാളം), സിനിമാറ്റിക് ഡാൻസ് , ലളിതഗാനം  എന്നീ ഇനങ്ങളിലാണ് വാശിയേറിയ കിഡ്സ് ഫെസ്റ്റിവൽ അരങ്ങേറിയത്.

വിജയികളായവരെയും പങ്കെടുത്തവരെയും അഭിനന്ദനം അറിയിച്ച സംഘാടകർ ജഡ്ജസ്സായി പ്രവർത്തിച്ചവരോടും  ഫെസ്റ്റിവൽ ഗംഭീരമായി സംഘടിപ്പിക്കുന്നതിൽ  നേതൃത്വം കൊടുത്തവരോടും നന്ദി അറിയിച്ചു .

 
കുട്ടികളെ മത്സരങ്ങൾക്കായി ഒരുക്കിയെടുത്ത മാതാപിതാക്കളോടും കിൻഡർ ഗാർട്ടൻ സ്കൂൾ  പ്രിൻസിപ്പൽമാർ ,അദ്ധ്യാപകർ എന്നിവരോടും ലിവിങ് ലീഫ്  നന്ദി അറിയിച്ചു .

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത  ഈ കുരുന്നു മഹോത്സവം സ്പോൺസർ ചെയ്ത കേരളത്തിലെ  പ്രമുഖ കിൻഡർ ഗാർട്ടൻ ഗ്രൂപ്പായ സിഡ്നി മോണ്ടിസ്സോറി സ്കൂൾ ഗ്രൂപ്പിനോടും സഹകരണങ്ങൾ നല്കിയ പ്രിയപ്പെട്ടവരോടും  നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു .

 
സീസൺ 2 - നായി തയ്യാറെടുക്കുന്നതായും ലിവിങ് ലീഫ് അറിയിച്ചു .
 
Living leaf,
Baker hill,
Kottayam 686001,
Tel.9447703408.