ഗുജറാത്തില്‍ മിന്നലേറ്റ് 20 മരണം

ഗുജറാത്തില്‍  മിന്നലേറ്റ്  20 മരണം

ഹമ്മദാബാദ്: ഗുജറാത്തില്‍ ഞായറാഴ്ച മുതല്‍ തുടരുന്ന അതിശക്തമായ  മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 മിന്നലേറ്റ് 20 പേര്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.