കോട്ടയം കവിയരങ്ങിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

കോട്ടയം കവിയരങ്ങിന്റെ  ഒന്നാം  വാർഷികം ആഘോഷിച്ചു
കോട്ടയം: കോട്ടയം കവിയരങ്ങ് ന്റെ ഒന്നാം വാർഷികം രക്ഷാധികാരി  എം. കെ. നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  കവിയും, കഥാകൃത്തുമായമായ ഡോക്ടർ മനോജ്കുറൂർ ഉദ്ഘാടനംചെയ്തു. ഡോക്ടർ എം. ജി. ബാബുജി. ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ, ജോജി കൂട്ടുമ്മേൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി സെക്രെട്ടറി വി. ശശിധര ശർമ്മ,  സി. എ. ജോൺ, ഏലിയാമ്മ കോര എന്നിവർ ആശംസ പ്രസംഗം നടത്തി.

കവിതയിലെ നല്ലെഴുത്തുകൾ എന്നവിഷയത്തിൽ നടന്ന ശിൽപ്പശാല ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ വിഷയം അവതരിപ്പിച്ചു. ഏലിയാമ്മകോര മോഡറേറ്റർ ആയിരുന്നു   വിഷ്ണുപ്രിയ,  ജയമോൾവർഗീസ്, എന്നിവർ നേതൃത്വം നൽകി. അജികുമാർ നാരായണൻ, മോഹൻദാസ് മുട്ടമ്പലം, യമുന കെ നായർ എന്നിവർ പ്രതികരണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ, ജി രമണിഅമ്മാൾ, കെ. എം. ഭൂവനേശ്വരി അമ്മ, വിഷ്ണുപ്രിയ, ജയമോൾ വർഗീസ്, പ്രസന്ന നായർ,ആഷ്മി ബിനു,നീതു ശ്രീരാജ്, തീർത്ഥ, പാർവണ, ഗൗരികൃഷ്ണ, എന്നിവർ കവിതകൾ അവതരിപ്പിച്ചു. മുൻ കലാതിലകം ട്വിങ്കൾ റോസ്, തങ്കമ്മ വർഗീസ്,  എന്നിവർഗാനങ്ങളാലപിച്ചു.

ഇ. പി സിബി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം, എം. കെ. നാരായണൻകുട്ടി, സുകു പി ഗോവിന്ദ്, കോർഡിനേറ്റർ ബേബി പാറക്കടവൻ, എം കെ ഭുവനേശ്വരി എന്നിവർ ചേർന്നു നൽകി.

പുസ്തക രചയിതാക്കളായ അഡ്വക്കേറ്റ് റോയി പഞ്ഞിക്കാരൻ, പണിക്കർ രാജേഷ്, ശ്രീകുമാരി സന്തോഷ്‌, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വയലാർ അനുസ്മരണദിനത്തിൽ നടത്തിയ പുസ്തകപ്രകാശനം, ചിത്രപ്രദർശനം എന്നിവയിൽ പങ്കെടുത്തവർക്കുള്ള സമ്മാനപുസ്തകത്തിനായുള്ള നറുക്കെടുപ്പ് നടന്നു. നാദം മ്യൂസിക് ക്ലബ്ബിന്റെ സംഗീത സായാഹ്നം പരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു. ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതവും, സുകു പി ഗോവിന്ദ് നന്ദിയും പറഞ്ഞു