സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്

സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി.
പരാതിക്കാരനായ അരൂർ സ്വദേശി സിറാജിന് പ്രതികള്‍ 5.99 കോടി രൂപ തിരിച്ചുനല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നല്‍കിയതിനുശേഷം മാത്രമാണ് പ്രതികള്‍ ഇത് ചെയ്തത്. പ്രതികള്‍ കരുതിക്കൂട്ടി പരാതിക്കാരനെ ചതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.