ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ വിസയില്ലാതെ 59 രാജ്യങ്ങൾ സന്ദർശിക്കാം

Jul 23, 2025 - 14:56
 0  5
ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ വിസയില്ലാതെ 59 രാജ്യങ്ങൾ  സന്ദർശിക്കാം

ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ ഇനി വിസയില്ലാതെ തന്നെ 59 രാജ്യങ്ങൾ സന്ദർശിക്കാം. ആഗോള പാസ്പോർട്ട് സൂചികയായ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്പോർട്ടിന്‍റെ സ്ഥാനവും മെച്ചപ്പെട്ടിട്ടുണ്ട്. 85ൽ നിന്ന് 77ാം സ്ഥാനമാണ് ഇന്ത്യൻ പാസ്പോർട്ട് നേടിയിരിക്കുന്നത്.

വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്. മലേഷ്യ, ഇന്തോനേഷ്യ, മാലദ്വീപ്, തായ്‌ലൻഡ് എന്നിവയാണ് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാവുന്ന രാജ്യങ്ങൾ. ശ്രീലങ്ക, മക്കാവു, മ്യാൻമൻ എന്നീ രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ രീതിയാണുള്ളത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഏഷ്യൻ രാജ്യങ്ങളാണ് ഇൻഡക്സിൽ ആദ്യമുള്ളത്.

സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പോകാം. ജപ്പാൻ, കൊറിയ പാസ്പോർട്ടുകളുള്ളവർക്ക് 190 രാജ്യങ്ങളിലും വിസയില്ലാതെ പോകാം. ഡെൻമാർക്, ഫിൻലൻഡ്,ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം.