'ഹിന്ദി ഇന്ത്യന്‍ ഭാഷകളുടെ സുഹൃത്ത്; വിദേശഭാഷകളോട് ശത്രുതയില്ല;' ആഭ്യന്തരമന്ത്രി അമിത് ഷാ

Jun 27, 2025 - 19:23
 0  10
'ഹിന്ദി ഇന്ത്യന്‍ ഭാഷകളുടെ സുഹൃത്ത്; വിദേശഭാഷകളോട് ശത്രുതയില്ല;' ആഭ്യന്തരമന്ത്രി അമിത് ഷാ
ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് വിദേശ ഭാഷകളോട് എതിര്‍പ്പ് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ത്രിഭാഷ നയത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
ഒരു ഇന്ത്യന്‍ ഭാഷയ്ക്കും എതിരാകാന്‍ ഹിന്ദി ഭാഷയ്ക്ക് കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണ് ഹിന്ദിയെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഭാഷകളെ കുറിച്ച് പരാമര്‍ശിച്ചത്.
ഒരു ഭാഷയോടും എതിര്‍പ്പില്ലെന്നും ഒരു ഭാഷയ്ക്കും എതിര്‍പ്പ് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.