"കുട്ടികൾക്ക് ഗ്രീക്ക്  പുരാണകഥകൾ" പ്രകാശനം ചെയ്തു

"കുട്ടികൾക്ക് ഗ്രീക്ക്  പുരാണകഥകൾ" പ്രകാശനം ചെയ്തു


 ഡോ.ജേക്കബ് സാംസൺ രചിച്ച "കുട്ടികൾക്ക് ഗ്രീക്കുപുരാണകഥകൾ" കേരളസർക്കാരിൻ്റെംമലയാളം മിഷൻ 
രജിസ്റ്റ്രാറും കവിയുമായ വിനോദ് വൈശാഖി  പ്രകാശനം ചെയ്തു. കഥാകൃത്ത്
ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങി. ലളിതവും ഹൃദ്യവുമായ ഭാഷയിൽ  ഡോ.ജേക്കബ് സാംസൺ പുനരാഖ്യാനം 
ചെയ്ത "കുട്ടികൾക്ക് ഗ്രീക്കുപുരാണകഥകൾ"  ലോകത്തെമ്പാടുമുള്ള കുട്ടികളും ഒരുപോലെ
 ഇഷ്ടപ്പെടുമെന്ന് പ്രകാശനച്ചടങ്ങിൽ വിനോദ് വൈശാഖി പറഞ്ഞു.

ചടങ്ങിൽ ആശാ മേരി ജോൺ, സഹജൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡോ.ജേക്കബ് സാംസൺ നന്ദി  പ്രകാശിപ്പിച്ചു.