ഗ്ലാഡീസ് സ്റ്റെയിൻസിനെ ഓർക്കുന്നുണ്ടോ: ലേഖനം, സൂസൻ പാലാത്ര

ഗ്ലാഡീസ് സ്റ്റെയിൻസിനെ ഓർക്കുന്നുണ്ടോ:  ലേഖനം, സൂസൻ പാലാത്ര
ർക്കുന്നുണ്ടോ? ഇന്നേക്ക് 25 വർഷങ്ങൾക്കുമുമ്പ്, കൃത്യമായി പറഞ്ഞാൽ 1999 ജനുവരി 22-ന്.   ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ മക്കൾ ഒമ്പതും എട്ടും വയസ്സുള്ള ഫിലിപ്പിനെയും തീമോത്തിയെയും ഒറീസ്സയിൽ ഒരു വണ്ടിയിലിട്ട് ചുട്ടുകൊന്നത്.  ഭർത്താവിന്റെയും പിഞ്ചോമനകളുടെയും കത്തിക്കരിഞ്ഞ ശവശരീരത്തിന് അരികിൽ നിന്ന് ഗ്ലാഡീസ് സ്റ്റെയിൻസ് ഉറക്കെപ്പാടി 
"Because He Iives I can face tomorrow.... " 
  സ്വന്തരാജ്യത്തിലെ സുഖസമൃദ്ധികൾ ഉപേക്ഷിച്ച് ഒറീസ്സയിലെ കുഗ്രാമത്തിലെത്തി കുഷ്ഠരോഗികളുടെ വ്രണങ്ങൾ ഒപ്പിയ കുടുംബത്തിന് മതഭ്രാന്തന്മാർ നല്കിയ കൊടും ക്രൂരത. ഗ്ലാഡീസ് അവരോട് ക്ഷമിച്ചപ്പോൾ ലോകം അവർക്കു മുന്നിൽ തലകുനിച്ചു.
 2005-ൽ ഭാരതം അവരെ 'പത്മശ്രീ' നല്കി ആദരിച്ചു. എപ്പോൾ വേണമെങ്കിലും ഇന്ത്യ സന്ദർശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഇന്ത്യാ ഗവൺമെന്റ് അവർക്കനുവദിച്ചു. 2008-ൽ ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറവും സങ്കീർത്തനം വാർത്താപത്രികയും സംയുക്തമായി ഗ്രഹാംസ്റ്റെയിൻസിന്റെ പ്രിയ പത്നിയെ ആദരിച്ചു. മതഭ്രാന്തരായ ഒരു കൂട്ടം ഭാരത മക്കൾ ( മതേതര രാഷ്ട്രമായ ഇന്ത്യയിൽ ) ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയെ നിരവധി സംഘടനകൾ ആദരിച്ചു.  "കത്തിച്ചാമ്പലാക്കിയാലും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കുന്ന " ക്രിസ്തുവിനെ അവർ മാതൃകയാക്കി.
സ്വന്തഭർത്താവും രണ്ടു മക്കളും കഴിഞ്ഞ 25 വർഷമായി ക്രിസ്തുവിനോടൊപ്പമുണ്ടെന്നുള്ള സമാധാനം അവർ നിലനിർത്തിക്കൊണ്ട് പതർച്ചയില്ലാതെ കുട്ടികൾക്കു വേണ്ടി നന്മ പ്രവർത്തികൾ വിതച്ചു കൊണ്ടിരിക്കുന്നു. അവരുടെ അവശേഷിച്ച മകൾ എസ്ഥേറും ഭർത്താവ് രൂബേൻ സ്കോട്ടും മെഡിക്കൽ ഡോക്ടർമാരാണ്. അമ്മ ഗ്ലാഡീസ് സ്റ്റെയിൻസിന്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് അവർ കൈത്താങ്ങേകുന്നു. ആരോഗ്യമുള്ള കാലത്തോളം കർമ്മനിരതയാകണമെന്ന നിശ്ചയദാർഢ്യത്താൽ 75-നോടടുത്ത പ്രായമുള്ള അവർ ഓസ്ട്രേലിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പാർട്ട് ടൈം നേഴ്സായും ബാക്കി സമയങ്ങളിൽ കുട്ടികളുടെ ഉന്നതി ലക്ഷ്യമാക്കി ബൈബിൾ ക്ലാസ്സ് ഉൾപ്പടെ  വിവിധ നന്മ പ്രവർത്തികളിൽ നിരന്തരം വ്യാപരിക്കുന്നു. വീട്ടിലെത്തിയാൽ അവർക്ക് സന്തോഷം പകരാൻ മകൾ എസ്ഥേരിന്റെ നാലു കൊച്ചു മക്കൾ മത്സരിക്കുന്നു. 
       75-ാം വയസ്സിലും ആ അമ്മയിൽ തെളിഞ്ഞു നില്ക്കുന്നത് ക്രിസ്തുവിന്റെ ഭാവമാണ്. ത്യാഗം, സഹനം, സ്നേഹം, കരുണ. ക്ഷമ. ഇതാണ് വാസ്തവമായ ദൈവസ്നേഹം. ദൈവത്തെ സ്നേഹിച്ചു കൊണ്ട് ലോകമക്കൾക്കു വേണ്ടി ത്യാഗപൂർവ്വം  പ്രവർത്തിക്കുക.
 ഗ്ലാഡീസിനെ അനുസ്മരിച്ചപ്പോൾ ഞാൻ ശ്രീമതി സോണിയാ ഗാന്ധിയുടെ സ്വഭാവ വൈശിഷ്ട്യവും ചേർത്തെടുക്കുന്നു. തന്റെ ഭർത്താവ് രാജീവ് ഗാന്ധിയെ അതിക്രൂരമായി വധിക്കാൻ കൂട്ടുനിന്ന നളിനിയെ മരണക്കയത്തിൽ നിന്ന് രക്ഷിച്ചതവരാണല്ലോ. 
ഈ നല്ല അമ്മമാരോടൊക്കെ നാം ഒരു വാക്കിൽ മാപ്പു ചോദിച്ചാൽ മതിയോ?
 (ഗ്ലാഡിസ് സ്റ്റെയിൻസിനെക്കുറിച്ചുള്ള ഈ കുറിപ്പിന് ഷിബു മുള്ളംകാട്ടിലിനോടും മരുപ്പച്ച സമകാലിക പത്രികയോടും കടപ്പാടു്)
      Jan. 22 അതായത് ഇന്നേക്ക് 25 വർഷം മുമ്പ് ലോകം കണ്ടതിലേയ്ക്കും വച്ച് വലിയ കൊലപാതകം ഇന്ത്യയിൽ നടമാടിയത്. Jan. 22 അയോദ്ധ്യാ ശ്രീരാമ പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത ദിനം, 22/1/2024   ക്രൂര കൊലപാതകത്തിൻ്റെ 25-ാം വാർഷികം.

സൂസൻ പാലാത്ര