ബിജെപി യിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി

ബിജെപി യിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി

ബിജെപി അംഗത്വമെടുത്ത ഫാ. ഷൈജു കുര്യനെതിരെ നടപടി.ചുമതലകളില്‍ നിന്ന് നീക്കാനും പരാതികള്‍ പരിശോധിക്കുവാനും തീരുമാനമെടുത്തു.

ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഓര്‍ത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികള്‍ അന്വേഷിക്കും.

അതേസമയം, നടപടിയില്‍ പ്രതികരണവുമായി ഫാ. ഷൈജു കുര്യൻ രംഗത്തെത്തി. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തിരുന്നു.