ഹിന്ദി ഹൃദയഭൂവില്‍ വീണ്ടും ബി ജെ പിയുടെ തേരോട്ടം ; കോണ്‍ഗ്രസിന്  ആശ്വാസമായി  തെലങ്കാന

ഹിന്ദി ഹൃദയഭൂവില്‍ വീണ്ടും ബി ജെ പിയുടെ തേരോട്ടം  ; കോണ്‍ഗ്രസിന്  ആശ്വാസമായി  തെലങ്കാന
 
ന്യൂ ഡല്‍ഹി : ഹിന്ദി ഹൃദയഭുമിയില്‍ ബിജെപി മുന്നേറ്റത്തിന്  തടയിടാനാകാതെ കോണ്‍ഗ്രസ്. വടക്കെ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിലും ബിജെപി  ഭരണം ഉറപ്പായി.
 
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശ്  തൂത്തുവാരി  ബിജെപി തുടര്‍ഭരണം ഉറപ്പിച്ചപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചുപിടിച്ചു. അതേസമയം ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസ് വേരോട്ടം സൃഷ്ടിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ജയം മാത്രമാണ് ഇന്നത്തെ  ഫലങ്ങളില്‍ കോണ്‍ഗ്രസിന് ആശ്വാസമായിരിക്കുന്നത്. 
 
എക്സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കിയാണ് മധ്യപ്രദേശിലെ ബിജെപിയുടെ തേരോട്ടം. ഒട്ടുമിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് സാധ്യത പറഞ്ഞിരുന്നെങ്കിലും സംഭവിച്ചത് മറിച്ചണ്. മാജിക് സംഖ്യയായ 116 പിന്നിട്ട് 161 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 67 സീറ്റിലാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളത്. ഓരോ സീറ്റുകള്‍ വീതം ബിഎസ്പിയും ഭാരത് ആദിവാസി പാര്‍ട്ടിയും മുന്നിട്ട് നില്‍ക്കുന്നു.
ഛത്തീസ്ഗഡില്‍ അപ്രതീക്ഷിത തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. ഭൂപേഷ് ഭാഗെല്‍ എന്ന നേതാവിന്റെ വ്യക്തി പ്രഭാവം ഉണ്ടായിട്ടും കോണ്‍ഗ്രസിന്  രക്ഷയില്ല. യ ഛത്തീസ്ഗഡില്‍ ഇത്തരത്തിലുള്ള പരാജയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന്റെ ജയം പ്രവചിച്ചിരുന്നതാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇഞ്ചോടിച്ച്‌ പോരാട്ടമായിരുന്നെങ്കിലും അവസാനമായതോടെ ബിജെപി മാജിക് നമ്ബരും നേടി അധികാരം ഉറപ്പിക്കുകയായിരുന്നു.ആദിവാസ- ഗ്രമം മേഖലകളില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും ഇത്തവണ നഷ്ടമായിയെന്നാണ് നിഗമനം.
90 സീറ്റുകള്‍ ഉള്ള ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവില്‍ ബിജെപി 53 സീറ്റിനാണ് മുന്നിലുള്ളത്. 35 സീറ്റിലാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളത്. ബിഎസ്പി, ജിജിപി പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകള്‍ വീതമുണ്ട്.
 
രാജസ്ഥാനിലാവട്ടെ  കോണ്‍ഗ്രസിനുള്ളിലെ അധികാര തര്‍ക്കമാണ് തോല്‍വിക്കുള്ള പ്രധാന കാരണം, ഒരു ഘട്ടത്തില്‍ പോലും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടില്ല. അതിന്റെ ഫലമാണ് രാജസ്ഥാൻ ഫലം .എന്നിരുന്നാലും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ 70 ഓളം സീറ്റ് നിലനിര്‍ത്താൻ സാധിച്ചത് രാജസ്ഥാൻ കോണ്‍ഗ്രസിന് ആശ്വസിക്കാവുന്നതാണ്. മറിച്ച്‌ ബിജെപിക്കാകട്ടെ ഒരു ഭരണവിരുദ്ധ വികാരം രാജസ്ഥാനുള്ളില്‍ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. 
ഈ നാല് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസം  തെലങ്കാനയാ ണ്. തെലങ്കാന സംസ്ഥാനം രൂപം നല്‍കിയ കോണ്‍ഗ്രസിനെ കൈവിട്ട തെലുങ്കുദേശം വീണ്ടും ആ കൈയ്യില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന രൂപീകൃതമായതിന് ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തില്‍ എത്തുന്നത്. ഹാട്രിക് ജയം നേടാൻ ആഗ്രഹിച്ച കെ ചന്ദ്രശേഖര്‍ റാവുന്റെ മോഹം തല്ലികെടുത്തുകയായിരുന്നു റേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ സ്ട്രാറ്റര്‍ജി കര്‍ണാടകയ്ക്ക് ശേഷം തെലങ്കാനയില്‍ ഫലം കണ്ടു.