ഡെങ്കിപ്പനിക്കെതിരെ ആദ്യ മരുന്ന് കണ്ടുപിടിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ മരുന്ന് കണ്ടുപിടിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ഡെങ്കിപ്പനിക്കെതിരെ  മരുന്ന് കണ്ടുപിടിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഇതുവരെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു വൈറസ് രോഗമായിരുന്നു ഡെങ്കിപ്പനി.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഗുളിക ഡെങ്കിപ്പനിക്കെതിരെ ഫലപ്രദവും മനുഷ്യരിലെ പരീക്ഷണത്തില്‍ വിജയിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെങ്കു വൈറസിനെതിരായി കണ്ടുപിടിച്ച ഗുളിക പ്രവര്‍ത്തിച്ചതായി ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍ വാര്‍ഷിക യോഗത്തില്‍ ഡാറ്റ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്ബനി പറഞ്ഞു.

ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെയാണ് മരുന്ന് പരീക്ഷണത്തിനായി കമ്ബനി തിരഞ്ഞെടുത്തത്. ഇവരില്‍ രോഗകാരണമായ വൈറസ് കുത്തിവയ്‌ക്കുകയായിരുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ ഡെങ്കു വൈറസ് കുത്തിവയ്‌ക്കുന്നതിന് അഞ്ച് ദിവസം മുമ്ബ് 10 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ജെ & ജെ ഗുളികയുടെ ഉയര്‍ന്ന ഡോസ് നല്‍കി. പിന്നീട് 21 ദിവസം അവര്‍ ഗുളിക കഴിക്കുന്നത് തുടര്‍ന്നു. രോഗാണുവിനെ കുത്തിവച്ച ശേഷം ഇതില്‍ ആറുപേര്‍ക്ക് ഡെങ്കുവൈറസ് രക്തത്തില്‍ കണ്ടെത്താനായില്ല.