ഇന്ത്യയിൽ `ഇന്ന് 26 കോവിഡ് കേസുകള്‍, കേരളത്തില്‍ 10

ഇന്ത്യയിൽ `ഇന്ന് 26 കോവിഡ് കേസുകള്‍,  കേരളത്തില്‍ 10

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേരളത്തില്‍ ഇന്ന് 10 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 79 സജീവ കേസുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

കോവിഡിന്റെ ഏത് വകഭേദമാണ് ഇന്ത്യയിലെ പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്.

ഇന്ത്യയില്‍ ഇതുവരെ നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേര്‍ രോഗമുക്തരായി.