മഞ്ഞുപെയ്യും താഴ് വാരം (ക്രിസ്തുമസ് ഗാനം)

മഞ്ഞുപെയ്യും താഴ് വാരം (ക്രിസ്തുമസ് ഗാനം)
എം.തങ്കച്ചൻ ജോസഫ്
മഞ്ഞുപെയ്യും താഴ്‌വരയിൽ മംഗളഗാനം പാടുന്നു
ദേവരാവിൽ യേശുനാഥൻ മന്നിടത്തിൽ ജാതനായ്.
മർത്യപാപം നീക്കിടുവാൻ നിത്യനാഥൻ വന്നല്ലോ
പാരിനെന്നും സ്നേഹമേകാൻ പാലകനീശൻ വന്നല്ലോ..
ഇതാ....സ്വർഗ്ഗസമാഗമസുന്ദരസുരഭില സംഗീതം...
മധുഭരമായ് പാടുന്നു...ഈ രാവിൽ.....
          ( മഞ്ഞുപെയ്യും...
മനുജരിൽ പാപികൾ പലവിധക്ലേശിതർ ദുഃഖിതർക്കെല്ലാം..
ആശ്വാസകനായ് പാരിൽ വന്നു പിറന്നൊരു താരം
അടവിയിലെന്നും ഇടമുറിയത്തൊരു സ്നേഹമൊരുക്കി നീ....
വിശ്വാസത്തിൻ താരയൊരുക്കാൻ ജീവനമേകി..
സ്വർഗ്ഗമൊരുക്കിയ സമ്മാനം മർത്യസ്വരൂപമീ നാഥന്റെ 
പിറവി മൊഴിഞ്ഞൊരു താരകമേ..
പാടുക പാടുക മധുമയ നവസ്വര രാഗം....
               (മഞ്ഞുപെയ്യും..
സ്നേഹമൊരുക്കി ത്യാഗമുണർത്തി കാൽവരിപൂകാൻ..
തിരുഹിതമേറി മണ്ണിൽ വന്നുപിറന്നൊരു താരം..
അഗതികൾക്കെന്നും അജപാലകനായ്
വഴികളിൽ നീയേ...
സത്യമൊരുക്കി യേശുപരാ നീ വിശ്വവിളക്കായീ..
കന്നിമേരീ മടിയിലിതാ 
തിരുസുതനീ സന്ധ്യയതിൽ
പൊൻപ്രഭയേകിയ താരകമേ..
പാടുക പാടുക മധുരമനോഹരസ്വരലയ രാഗം.....
                    (മഞ്ഞുപെയ്യും....