ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസ്: ഒരാള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസ്: ഒരാള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബെംഗളൂരുവിലെ രാമേശ്വര്‍ കഫേ സ്‌ഫോടന കേസില്‍ ഒരാള്‍ പിടിയില്‍. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.

കര്‍ണാടകയിലെ ബെല്ലാരി നിന്നാണ് ഇയാള്‍ പിടിയിലായത്. മാര്‍ച്ച്‌ ഒന്നിനാണ് രാമേശ്വര്‍ കഫേയില്‍ സ്‌ഫോടനം നടന്നത്. ബെംഗളൂരുവിലെ വളരെ പ്രശസ്തമായ ഭക്ഷണശാലയാണിത്. ഒന്‍പതോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. നേരത്തെ അന്വേഷണ ഏജന്‍സി പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിവിധ ബസ്സുകളില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ ഇയാള്‍ ബെല്ലാരിയിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടതില്‍ ഉണ്ടായിരുന്നു.

ബെല്ലാരിയില്‍ നിന്ന് ഇയാള്‍ പൂനെയിലേക്ക് കടന്നതായി എന്‍ഐഎ സംശയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് പൂനെയില്‍ എത്തിയതെന്ന് വ്യക്തമല്ലായിരുന്നു. മാര്‍ച്ച്‌ ഒന്നിന് രാത്രിയില്‍ കര്‍ണാടകയിലെ ഗോഖര്‍ണത്തേക്ക് പോകുന്ന ബസില്‍ ഇയാള്‍ കയറിയതായും കണ്ടെത്തിയിരുന്നു. സ്‌ഫോടന കേസിലെ പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും നേരത്തെ എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.