ലോക്സഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനിരാജ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

ലോക്സഭാ  തെരഞ്ഞെടുപ്പ്;  തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനിരാജ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട്ടിൽ ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ അരുൺ കുമാറും മത്സരിക്കും.

 കേരളത്തിൽ എൽ.ഡി.എഫ് അനുകൂല തരംഗമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് ഫലം അതിൻ്റെ സൂചനയാണ്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 20 ൽ 20 സീറ്റും ജയിക്കുകയാണ് ലക്ഷ്യം. സി.പി.ഐയുടെ നാല് സീറ്റും ജയിക്കും. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം നിന്നവരാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.