ഭാരത് അരിയുമായി കേന്ദ്രം; കിലോയ്ക്ക് 25 രൂപ

ഭാരത് അരിയുമായി കേന്ദ്രം; കിലോയ്ക്ക് 25 രൂപ

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വില്‍ക്കാൻ പദ്ധതിയുമായി കേന്ദ്രം.

ഭാരത് ബ്രാൻഡില്‍ കിലോയ്ക്ക് 25 രൂപയ്ക്ക് അരി വില്‍ക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കയറ്റം പിടിച്ചുകെട്ടുന്നതിന് വേണ്ടിയാണ് കേന്ദ്രം ഭാരത് ബ്രാൻഡില്‍ അരി വിതരണം ചെയ്യാൻ പദ്ധതിയിടുന്നത്.

സര്‍ക്കാര്‍ ഏജൻസികളായ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ - ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( നാഫെഡ്), നാഷണല്‍ കോ- ഓപ്പറേറ്റീവ് കണ്‍‌സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക.

സര്‍ക്കാര്‍ ഇതിനകം തന്നെ ആട്ടയും പയര്‍വര്‍ഗവും ഈ ബ്രാൻഡിന് കീഴില്‍ വില്‍ക്കുന്നുണ്ട്. ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ( എഫ് സി ഐ) നടത്തിയ ഇ ലേലം വഴി ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഓഫ് ലോഡ് ചെയ്യുന്ന തുക വ‍ര്‍ദ്ധിപ്പിച്ച്‌ ഗോതമ്ബ് വില ഉയരുന്നത് നിയന്ത്രിക്കാൻ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ അരിയുടെ കാര്യത്തില്‍ സാധിച്ചിരുന്നില്ല.