മനു ഭാകറിന് വെങ്കലം : പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

മനു ഭാകറിന് വെങ്കലം : പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
പാരീസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റർ എയർ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി മനു ഭാക്കർ.തുടക്കം മുതല്‍ മികച്ചു നിന്ന മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്.
ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുകടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്.
നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.