കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

Jul 21, 2025 - 20:04
 0  7
കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

ന്യൂഡൽഹി: കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. ശക്തമായ മഴയെ തുടർന്നാണ് എയർ ഇന്ത്യയുടെ AI 2744 A320 (VT-TYA) വിമാനമാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയത്.

ലാൻഡിങ്ങിനിടെ മൂന്ന് ടയറുകൾ പൊട്ടിയതായും വിമാനത്തിന്‍റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും വിവരമുണ്ട്. എന്തായാലും വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിച്ച് എയർ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

'2025 ജൂലൈ 21 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന AI2744 വിമാനത്തിന് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കനത്ത മഴയെ തുടർന്നാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. ഇതിന്‍റെ ഫലമായി ടച്ച്ഡൗണിന് ശേഷം വിമാനം സുരക്ഷിതമായി എല്ലാ യാത്രക്കാരും ജീവനക്കാരെയും ഇറങ്ങി. പരിശോധനകൾക്കായി വിമാനം നിലത്തിറക്കിയിരിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻ‌ഗണന," എയർ ഇന്ത്യ വക്താവ് പറഞ്ഞു.

വിമാനത്താവളത്തിന്‍റെ പ്രധാന റൺ‌വേയായ റൺ‌വേ 09/27 ന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.