വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

Mar 7, 2025 - 11:07
 0  11
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ വക്കാലത്തൊഴിഞ്ഞ് അഡ്വക്കേറ്റ് കെ. ഉവൈസ് ഖആൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി പോയിരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്‍റ് സൈതലിയാണ് പരാതി നൽകിയത്. പിന്നാലെയാണ് ഉവൈസ് ഖാൻ വക്കാലത്തൊഴിഞ്ഞത്.

അതേസമയം രാവിലെ തെളിവെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അഫാൻ സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ഉടൻ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.