കുടിവെള്ളം ഉപയോഗിച്ച്‌ കാര്‍ കഴുകിയ 22 പേര്‍ക്ക് പിഴ

കുടിവെള്ളം ഉപയോഗിച്ച്‌ കാര്‍ കഴുകിയ 22 പേര്‍ക്ക് പിഴ

ബെംഗളൂരു: കുടിവെള്ളം ഉപയോഗിച്ച്‌ കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് . രൂക്ഷമായ ജലപ്രതിസന്ധിയാണ് പിഴ ചുമത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. കാർ കഴുകല്‍, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വെള്ളം പാഴാക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാർച്ച്‌ 10ന് BWSSB നോട്ടീസ് നല്‍കിയിരുന്നു.

ഇവിടെ 13 പേരില്‍ നിന്നായി 65,000 രൂപ പിരിച്ചെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താൻ BWSSB ആവശ്യപ്പെട്ടിരുന്നു.