വൈറ്റ് ഹൗസ് ലേഖകരുടെ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിതനായി മാറ്റി, ഒരാൾ കസ്റ്റഡിയിൽ

Apr 26, 2026 - 11:51
 0  5
വൈറ്റ് ഹൗസ് ലേഖകരുടെ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിതനായി മാറ്റി, ഒരാൾ കസ്റ്റഡിയിൽ

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വേദിയിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്പ്. തുടർന്ന് ട്രംപിനേയും പ്രഥമ വനിത മെലാനിയേയും സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വാഷിങ്ണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിടെയായിരുന്നു സംഭവം. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വൈറ്റ്ഹൗസ് ലേഖകരായ മാധ്യമപ്രവർത്തരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. അതിനിടെ അക്രമിയുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. അതിനിടെ ഒരു സീക്രട്ട് സർവീസ് ഏജന്‍റിന് പരുക്കേറ്റിട്ടുണ്ടെന്നും ട്രംപ് സ്ഥിരീകരിച്ചു.