വിരമിച്ചിട്ടും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ്: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

Apr 29, 2026 - 17:43
 0  4
വിരമിച്ചിട്ടും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ്: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

സർവ്വീസിൽ നിന്നും വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും സ്വകാര്യ വാഹനത്തിന് അനധികൃതമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ ഫൈൻ അടച്ച് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. 250 രൂപയാണ് ഓൺലൈനായി ഫൈൻ അടച്ചത്. 92A പ്രകാരം നിയമപ്രകാരമല്ലാത്ത നെയിം പ്ലേറ്റ് ഉപയോഗിച്ചതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് പിഴ ഈടാക്കിയത്.

സർവീസിൽ ഇരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിചാരണ നടപടികൾക്കായി കഴിഞ്ഞ 22 നായിരുന്നു കോട്ടയം വിജിലൻസ് ട്രിബ്യൂണലിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി എത്തിയത്.

ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് ത്രീസ്റ്റാർ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണിവെച്ച് മറച്ച നിലയിലായിരുന്നു. തുണി മാറ്റിയപ്പോഴാണ് നക്ഷത്രങ്ങൾ തെളിഞ്ഞത്.