പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

May 20, 2026 - 12:29
May 21, 2026 - 10:50
 0  13
പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പ്രോട്ടേം സ്പീക്കറായി അമ്പലപ്പുഴ സിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ ലോക്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി വി.ഡി സതീശനും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നിയമസഭയില്‍ നടക്കുന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോട്ടേം സ്പീക്കറാണ്. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോട്ടേം സ്പീക്കർ നേതൃത്വം നൽകും.