എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.07 വിജയശതമാനം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ആണ് ഫലപ്രഖ്യാപനം നടത്തിയത്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്ത പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിച്ചത്. 99.07 ആണ് വിജയശതമാനം..
ഇത്തവണ 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി.