പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

May 26, 2026 - 11:54
 0  6
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കഥകളിയുടെ ചെറു രൂപവും സതീശൻ മോദിക്കു നൽകി. സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.