സി.എം.എസ്. കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പുഞ്ചിരി ചെറിയാനാശാൻ സ്മാരക സ്കോളർഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു

May 25, 2026 - 16:13
 0  6
സി.എം.എസ്. കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പുഞ്ചിരി ചെറിയാനാശാൻ സ്മാരക സ്കോളർഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു

സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി, കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവക അംഗമായിരുന്ന പുഞ്ചിരി ചെറിയാൻ ആശാൻ്റെ കൊച്ചുമക്കൾ ചേർന്ന് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് അവാർഡുകൾ പ്രഖ്യാപിക്കുന്നതിനുളള രൂപരേഖ  മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ. മലയിൽ  സാബു കോശി ചെറിയാൻ പ്രകാശനം ചെയ്തു.

റവ. നെൽസൺ ചാക്കോ, ഡോ.  ജോസഫ് ചെറിയാൻ പുഞ്ചിരി, സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, മറ്റ്സ്റ്റാഫംഗങ്ങളു൦ തദ്ദവസരത്തിൽ സന്നിഹിതരായിരുന്നു. (എം.സി ചെറിയാൻ മണലേൽ, കോട്ടയം അറുത്തൂട്ടിൽ ആർച്ച് ഡീക്കൻ കോശി അച്ചൻ സ്ഥാപിച്ച ഇംഗ്ലീഷ് സ്‌കൂളിലെ  അദ്ധ്യാപകനായി സേവനം ആരംഭിച്ചു. തുടർന്ന് പുഞ്ചിരി ചെറിയാനാശാൻ എന്ന പേരിൽ അറിയപ്പെട്ടു. 30 വർഷക്കാലം, കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ കമ്മിറ്റി അംഗമായിരുന്നു. കത്തീഡ്രലിലെ വെസ്‌ട്രി അദ്ദേഹം സംഭാവന ചെയ്തതാണ്. ചെറിയാനാശാൻ്റെ ഇളയ പുത്രൻ എം.സി ജോസഫ് സി എം എസ് കോളേജ്ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു. തുടർന്ന് യുകെയിൽ നിന്നും ബോട്ട്മഷിനറിയിൽ അതിവൈദഗ്‌ദ്ധ്യമുള്ള പരിശീലനം നേടി).



സയൻസ് വിഭാഗത്തിലെ ഏറ്റവും മികച്ച സർവതോന്മുഖ വിദ്യാർത്ഥിക്ക് പുഞ്ചിരി ചെറിയാനാശാൻ മെമ്മോറിയൽ മെറിറ്റോറിയസ് അവാർഡ്* നൽകും,  ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഏറ്റവും മികച്ച സർവതോന്മുഖ വിദ്യാർത്ഥിക്ക് പുഞ്ചിരി എം.സി. ജോസഫ് മെമ്മോറിയൽ അവാർഡ് നൽകും. ഇരുപതിന്നായിരം രൂപ വീതമാണ് അവാർഡ്  തുക. ഭാവി തലമുറയെ പരിപോഷിപ്പിക്കുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചെറിയാനാശാൻ്റെ  കുടുംബാംഗങ്ങളുടെ പ്രതിബദ്ധത ഏറെ ശ്ലാഘനീയമാണ്.

To Join Official Whatsapp Group Click the following Link:
 ഔദ്യോഗിക ഗ്രൂപ്പിൽ ചേരുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/ErQ2L7PTv2vKcBHXPpvHoY?mode=gi_t