ആം ആദ്മി വിട്ട് ബിജെപിയിലേക്ക്; ഇൻസ്റ്റഗ്രാമിൽ രാഘവ് ഛദ്ദയെ അൺഫോളോ ചെയ്ത് യുവാക്കൾ
ന്യൂഡൽഹി: രാജ്യസഭാ എംപി രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. നിരവധി ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സ് ഉള്ള ആളാണ് രാഘവ് ഛദ്ദ എംപി. എന്നാൽ പാർട്ടി മാറിയതിന് പിന്നാലെ ലക്ഷകണക്കിന് ആളുകളാണ് ഇൻസ്റ്റയിൽ നിന്നും അൺഫോളോ ചെയ്ത് പ്രതിഷേധം അറിയിച്ചത്.
ആം ആദ്മി പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ രാഘവ് ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ നിന്നും മാത്രം റിമൂവ് ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് രാഘവ് ഛദ്ദ എംപിയുടേത്. എന്നാൽ അപ്ടറിൽ 25 ശനിയാഴ്ച ഉച്ചക്ക് ശേഷം 13.5 മില്യണായി ഫോള്ളോവെഴ്സിന്റെ എണ്ണം കുറഞ്ഞു. ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഓരോ മണിക്കൂറിലും കുറഞ്ഞുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.