ഫ്രാൻസിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും

Mar 22, 2025 - 18:58
 0  12
ഫ്രാൻസിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും

  ഒരുമാസത്തിലേറെ  നീണ്ട ആശങ്കകള്‍ക്ക് അറുതി വരുത്തി ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ കാണാൻ തയ്യാറെടുക്കുന്നു.ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് മാർപാപ്പ പൊതുജനങ്ങളെ കാണാൻ പോകുന്നത്. 

ജെമെല്ലി ആശുപത്രിക്കു പുറത്തുള്ള പൊതുജനങ്ങളെ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച കാണുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.