കാനഡയുടെ പരമാധികാരത്തെ മാനിക്കാതെ ട്രംപുമായി ചർച്ചക്കില്ലെന്ന് കാർണി

ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ശക്തമായി മറുപടിയുമായി കാനഡ പ്രധാനമന്ത്രി മാർക് കാർണി. കാനഡയുടെ പരമാധികാരത്തെ മാനിക്കാതെ ട്രംപുമായി ചർച്ചക്കില്ലെന്ന് കാർണി പറഞ്ഞു.
ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ അമേരിക്കക്കാർക്ക് തന്നെയാണ് ഏറ്റവും നഷ്ടം നേരിടേണ്ടിവരികയെന്നും അതുകൊണ്ട് തന്നെ കാനഡയുടെ പരമാധികാരത്തെ മാനിച്ച് അമേരിക്കക്കാർ സമഗ്രമായ ചർച്ചക്ക് തയാറാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.