കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;ഭാര്യക്ക് താല്‍കാലിക ജോലി

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;ഭാര്യക്ക് താല്‍കാലിക ജോലി

യനാട്: പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ സർക്കാർ തീരുമാനം. അഞ്ചുലക്ഷം രൂപ ഇന്ന് കൈമാറും. പോളിന്റെ ഭാര്യക്ക് താല്‍കാലിക ജോലി നല്‍കാനും മകളുടെ തുടർപഠനം ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു.

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനില്‍ വെച്ച്‌ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.