യുഎസ്-ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച: ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ
വാഷിങ്ടൺ: പാക്കിസ്ഥാനിൽ നടക്കുന്ന യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. കരാർ നടപ്പാക്കൽ സംബന്ധിച്ചുള്ള ഇറാൻ പ്രതിനിധികളുമായുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായാൽ ഡോണൾഡ് ട്രംപ് നേരിട്ടോ ഓൺലൈനായോ ഈ ചർച്ചയിൽ പങ്കു ചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനും അമെരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാക്കിസ്ഥാനിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. എന്നാൽ ഇറാൻ-യുഎസ് ചർച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്.