നോർക്ക റൂട്ട്സിൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, ട്രെയിനി ജേണലിസ്റ്റ് നിയമനം; ശമ്പളം 40,000
തിരുവനന്തപുരം: നോർക്ക റൂട്സ് പബ്ലിക് റിലേഷൻസ് വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, ട്രെയിനി ജേണലിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഓരോ ഒഴിവു വീതമാണുള്ളത്.
സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ; അടിസ്ഥാന യോഗ്യത : മാസ് കമ്മ്യൂണിക്കേഷൻ / ജേണലിസം / പബ്ലിക് റിലേഷൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ / ജേണലിസം / പബ്ലിക് റിലേഷൻസ് എന്നിവയിൽ പിജി ഡിപ്ലോമയും. മുഖ്യധാരാ മാധ്യമങ്ങളിലോ പ്രശസ്തമായ ഡിജിറ്റൽ ന്യൂസ്, കണ്ടന്റ് പ്ലാറ്റ്ഫോമുകളിലോ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്തുള്ള പരിചയം. പ്രസ് റിലീസുകൾ, ക്യാപ്ഷനുകൾ, ബ്രോഷറുകൾ, ന്യൂസ്ലെറ്ററുകൾ, സോഷ്യൽ മീഡിയ കണ്ടന്റുകൾ, സ്ക്രിപ്റ്റുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിനായി മലയാളത്തിലും ഇംഗ്ലീഷിലും തെറ്റുകൂടാതെ എഴുതാനുള്ള ആശയവിനിമയ ശേഷി. ഉയർന്ന പ്രായപരിധി: 40 വയസ്സ്. വേതനം: പ്രതിമാസം 40,000/- രൂപ.
ട്രെയിനി ജേണലിസ്റ്റ്; അടിസ്ഥാന യോഗ്യത: മാസ് കമ്മ്യൂണിക്കേഷൻ / ജേണലിസം / പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ / ജേണലിസം / പബ്ലിക് റിലേഷൻസ് എന്നിവയിൽ പി.ജി ഡിപ്ലോമയും. ഉയർന്ന പ്രായപരിധി: 30 വയസ്സ്. വേതനം: പ്രതിമാസം 25,000/- രൂപ
അപേക്ഷകർ വിശദമായ ബയോ ഡേറ്റ , വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ മെയിലിലേക്ക് 2026 ഡിസംബർ 11 നകം അപേക്ഷിക്കുക.