ഇസ്രായേലിൽ പുതിയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനു റൊട്ടേഷൻ വ്യവസ്ഥ,ചർച്ചകൾ സജീവം

Nov 29, 2026 - 19:27
 0  5
ഇസ്രായേലിൽ പുതിയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനു റൊട്ടേഷൻ വ്യവസ്ഥ,ചർച്ചകൾ സജീവം


പി പി ചെറിയാൻ


 ടെൽഅവീവ് :ഇസ്രായേലിൽ പുതിയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനുള്ള റൊട്ടേഷൻ വ്യവസ്ഥയിൽ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് ആദ്യം പ്രധാനമന്ത്രിയാകുന്നതിന് തയ്യാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസൻകോട്ടിനെ ചുമതലപ്പെടുത്തി മൂന്നാഴ്ച പിന്നിടുമ്പോൾ, ഇരു നേതാക്കളും ഞായറാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തി ചർച്ചകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെയോ ഐസൻകോട്ടിന്റെയോ സഖ്യങ്ങൾക്ക് പാർലമെന്റായ നെസെറ്റിൽ (Knesset) വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു.

അധികാരം നിലനിർത്താനുള്ള നീക്കം: തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ, ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് അധികാരം നിലനിർത്തുന്നതിനുള്ള വെല്ലുവിളികളാണ് ഈ പുതിയ നിർദ്ദേശത്തിലൂടെ വ്യക്തമാകുന്നത്.