നിമിഷപ്രിയയുടെ മോചനം: സുപ്രീംകോടതിയിൽ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം

Jul 12, 2025 - 20:15
 0  8
നിമിഷപ്രിയയുടെ മോചനം: സുപ്രീംകോടതിയിൽ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വക്കാലത്ത് നൽകിയത്. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. 

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്ന സംഘടനയാണ് കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനോട് നയതന്ത്ര മാർഗങ്ങൾ തുറന്ന് "ബ്ലഡ് മണി" നൽകുന്നതിനുള്ള ചർച്ചകൾ സുഗമമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ശരീഅത്ത് നിയമപ്രകാരമുള്ള നിയമപരമായ വ്യവസ്ഥയാണിത്. നഷ്ടപരിഹാരത്തിന് പകരമായി ഇരയുടെ കുടുംബത്തിന് കുറ്റവാളിയെ മാപ്പ് നൽകാൻ ഇത് അനുവദിക്കുന്നു