ബോംബ് ഭീഷണി; നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

ബോംബ് ഭീഷണി; നെടുമ്ബാശേരി വിമാനത്താവളത്തില്‍  യാത്രക്കാരൻ പിടിയില്‍
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയ  രാകേഷ് ലഗേജിന്‍റെ ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതില്‍ ബോംബ് ഉണ്ടെന്ന്  ഭീഷണി മുഴക്കുകയായിരുന്നു.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇയാളുടെ ലഗേജ് വീണ്ടും വിശദമായി പരിശോധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

നെടുമ്ബാശേരി പോലീസിന് കൈമാറിയ രാകേഷ് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. വര്‍ഷങ്ങളായി ദുബായിയില്‍ സ്ഥിരതാമസമാണ് രാകേഷ്.