രാമക്ഷേത്ര ഉദ്ഘാടനം; ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് പൂജ നടത്താനാകുമോ എന്ന് സുബ്രഹ്മണ്യൻ സ്വാമി

രാമക്ഷേത്ര ഉദ്ഘാടനം;  ഭാര്യയെ ഉപേക്ഷിച്ച  മോദിക്ക് പൂജ നടത്താനാകുമോ  എന്ന്  സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുബ്രഹ്മണ്യൻ സ്വാമി.
ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്‍റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന്‍ യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് പൂജ നടത്താനാകുമോ എന്ന് സുബ്രഹ്‌മണ്യം സ്വാമി ചോദിച്ചു.
ജനുവരി 22 നാണ് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം.