മിമി ചക്രബര്‍ത്തി എംപി സ്ഥാനം രാജിവച്ചു;

മിമി ചക്രബര്‍ത്തി എംപി സ്ഥാനം രാജിവച്ചു;

കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമായ മിമി ചക്രബര്‍ത്തി എംപി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചു.

പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജാദവ്പുരില്‍നിന്നാണ് മിമി ചക്രബര്‍ത്തി ലോക്‌സഭയില്‍ എത്തിയത്.