ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മമ്മൂട്ടി

Nov 8, 2026 - 20:14
Nov 8, 2026 - 20:15
 0  1
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മമ്മൂട്ടി

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കഴിഞ്ഞദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കാനാണ് പ്രമുഖ നിർമാതാവ് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി ചേറൂർ ഗാന്ധിനഗറിലെ വസതിയിലെത്തിയത്.

മുൻപ് വിവാഹത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആലുവ പാലത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നിരുന്നു. ആ കുറവ് നികത്താനാണ് താരം നേരിട്ടെത്തിയത്. ഗോപാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ച താരം, വിശേഷങ്ങൾ പങ്കുവെച്ച് ചായ കുടിച്ചും തന്റെ ഇഷ്ടവിഭവമായ മധുരക്കിഴങ്ങ് കഴിച്ചുമാണ് മടങ്ങിയത്