നവിമുംബൈയില്‍ മരിച്ച മലയാളിയുടെ ബന്ധുക്കളെ തേടുന്നു

നവിമുംബൈയില്‍ മരിച്ച  മലയാളിയുടെ ബന്ധുക്കളെ തേടുന്നു

വിമുംബൈ: കഴിഞ്ഞ ദിവസം നവിമുംബൈയില്‍ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ തേടുന്നു . പാലക്കാട് സ്വദേശിയായ എ.എസ് മാധവനാണ് (72) മരണപ്പെട്ടത്.

ഘണ്‍സോളി സെക്ടർ 9, ഹനുമാൻ മന്ദിരത്തിലെ റസ്റ്റ്‌ റൂമില്‍ മരിച്ചനിലയിലാണ് ഇയാളെ കണ്ടെത്തുന്നത്. ഇയാളുടെ ബന്ധുക്കളെ കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

നിലവില്‍ വാഷി മുൻസിപ്പല്‍ ആസുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. തുടർനടപ‌ടികള്‍ക്കായി അധികൃതർ ബന്ധുക്കളെ അന്വേഷിക്കുകയാണ്. വിവരം ലഭിക്കുന്നവർ ഘണ്‍സോളി മലയാളി സമാജം അധികൃതരെ ബന്ധപ്പെടുക.

ദീപു കുമാർ (ജനറല്‍ സെക്രട്ടറി) 98705 01008

മധു ഘണ്‍സോളി (വൈസ് പ്രസിഡന്റ്) 93224 01772